ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി തിങ്കളാമുറ്റം ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ശ്രീനാരായണ കണ്‍വന്‍ഷന്‍ 30 മുതല്‍ ഒക്‌ടോബര്‍ 2 വരെ നടക്കും.
30ന് രാവിലെ 10ന് സജി ചെറിയാന്‍ എം.എല്‍.എ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി അദ്ധ്യക്ഷത വഹിക്കും.
പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാര്‍, യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം, യൂണിയന്‍ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആര്‍.മോഹനന്‍, എസ്.ദേവരാജന്‍, ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, അനില്‍ കണ്ണാടി, ആലാ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജികുമാര്‍ വി.എന്‍., രതി സുഭാഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.
വൈകിട്ട് 6.45ന് ഗുരുസാക്ഷാല്‍ പരബ്രഹ്മം എന്ന വിഷയത്തില്‍ വിജയലാല്‍ നെടുംകണ്ടവും ഒക്‌ടോബര്‍ 1 ശനിയാഴ്ച വൈകിട്ട് 6.45 ന് ദൈവദശകത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ ആശാ പ്രദീപും സമാപനദിവസമായ ഒക്‌ടോബര്‍ 2 ഞായറാഴ്ച രാവിലെ 10.00 ന് ഗുരുദേവന്റെ ക്ഷേത്രസങ്കല്‍പ്പം എന്ന വിഷയത്തില്‍ ബിജു പുളിക്കലേടത്തും വൈകിട്ട് 6.30 ന് ഗുരുദര്‍ശനം നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ വൈക്കം മുരളിയും പ്രഭാഷണം നടത്തും.
പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഗുരുമണ്ഡപത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, വിശ്വശാന്തിഹവനം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ശാരദപൂജ തുടങ്ങിയ വിശേഷാല്‍ പൂജകള്‍ മൂന്ന് ദിവസങ്ങളിലായി വൈദികയോഗം ചെങ്ങന്നൂര്‍ യൂണിയന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുമെന്ന് ശാഖാ വൈസ് പ്രസിഡന്റ് സേതുനാഥപണിക്കരും സെക്രട്ടറി ഗോപിനാഥന്‍ വി.ജി.യും പറഞ്ഞു.
https://youtu.be/QunRQdvLIR4