▶️ചെങ്ങന്നൂര്‍ പെരുമ: മുളക്കുഴയില്‍ സെമിനാര്‍ നടന്നു

0 second read
0
177

ചെങ്ങന്നൂര്‍ പെരുമയുടെ ഭാഗമായി മുളക്കുഴ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവോത്ഥാന പ്രസ്ഥാനവും ആധുനിക കേരളവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് എന്‍. പദ്മാകരന്‍ യോഗത്തില്‍ അധ്യക്ഷനായി. കണ്ണൂര്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റാഫിഖ് ഇബ്രാഹിം വിഷയാവതരണം നടത്തി.

സംഘാടക സമിതി ചെയര്‍മാന്‍ സജി ചെറിയാന്‍ എംഎല്‍എ,
സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ്, കെഎസ്‌സിഎംഎംസി ചെയര്‍മാന്‍ എംഎച്ച് റഷീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ മോഹന്‍, പ്രമോദ് കാരയ്ക്കാട്, പി.എസ് മോനായി, ഹേമലത മോഹന്‍, കെ.ആര്‍ രാധാഭായി, ബീന ചിറമേല്‍, പ്രിജിലിയ എന്നിവര്‍ സംസാരിച്ചു.
ലിസി മുരളിധരനും സംഘവും അവതരിപ്പിച്ച ഗുരുദേവ ജ്ഞാനാമൃതം നടന്നു.

Load More Related Articles

Check Also

▶️കാഴ്ചയുടെ വര്‍ണ വിസ്മയം തീര്‍ത്ത് കുടമാറ്റം

തൃശൂര്‍▪️ ജനസാഗരത്തെ ആവേശത്തിലാഴ്ത്തി വടക്കുംനാഥ സന്നിധിയിലെ കുടമാറ്റം കാഴ്ചയുടെ വര്‍ണ വിസ…