നീലേശ്വരം ▪️ സംസ്ഥാന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്ക് മീറ്റില്‍ മത്സ രിക്കാന്‍ ഡോക്ടര്‍ ദമ്പതികള്‍.
ദേശീയ മത്സരങ്ങളില്‍ പി.ടി ഉഷയ്ക്കും എം.ഡി. വത്സമ്മക്കും ഷൈനി വിത്സണുമൊപ്പം റെക്കോര്‍ഡുകള്‍ തിരുത്തിയ വനിതാ താരം ഇക്കുറി ട്രാക്കിലിറങ്ങിയപ്പോള്‍ കൂടെ മത്സരിക്കാന്‍ ഭര്‍ത്താവും എത്തി.
ചെങ്ങന്നൂര്‍ ഇ.എസ്.ഐ ആശുപത്രിയിലെ ഡോ. ഷേര്‍ളി ഫിലിപ്പ്, ഭര്‍ത്താവ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ഫിലിപ്പ് പുതുമന എന്നിവരാണ് സംസ്ഥാന മാ സ്‌റ്റേഴ്‌സ് മീറ്റിലെ ദമ്പതികള്‍.
ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പി.ടി ഉഷക്കും വത്സമ്മക്കും ഷൈനിക്കും ഒപ്പം ആദ്യ ബാച്ചിലെ വിദ്യാര്‍ഥിനിയായിരുന്ന ഡോ. ഷേര്‍ളി അന്ന് യൂണിവേഴ്‌സിറ്റി താരമായി.
ഒട്ടേറെ ദേശീയ മത്സരങ്ങളില്‍ ഇവര്‍ ഒരുമിച്ച് കേരള ടീമില്‍ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. മാസ്‌റ്റേഴ്‌സ് മീറ്റില്‍ ഡോ. ഷേര്‍ളി 55 വയസിന് മുകളിലുള്ള വിഭാഗം നൂറ് മീറ്റര്‍ ഓട്ടത്തിലും ലോഗ്ജംപിലും സ്വര്‍ണ്ണം നേടിയപ്പോള്‍് 200 മീറ്ററില്‍ വെങ്കലം നേടി.
ഷേര്‍ളിയുടെ ഭര്‍ത്താവ് ഫിലിപ്പ് പുതുമന 5,000 മീറ്റര്‍ നടത്തത്തിലും മത്സരിച്ചു. ദുബൈയില്‍ നടന്ന അന്തര്‍ദേശീയ മത്സരത്തിലും സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്.
മാസ്‌റ്റേഴ്‌സ് മീറ്റ് ഒരു അനുഭവമാണെന്നും പഴയ പ്രതാപകാലം ഓര്‍ത്തെടുക്കാനും ഇപ്പോഴത്തെ പ്രായത്തില്‍ ഊര്‍ജ്വസ്വല മാകാനും ഇത് ഉപകരിക്കുന്നുവെന്നുമാണ് ഡോ. ഷേര്‍ളി ഫിലിപ്പ് പറയുന്നത്. പുതുതലമുറയ്ക്ക് പ്രചോദനവും ആവേശവും പക രാനും ഇത് ഉപകരിക്കുന്നുണ്ടെന്നും ഡോ. ഷേര്‍ളി പറഞ്ഞു.