
മാന്നാര്‍: പരിശുദ്ധ പരുമല തിരുമേനിയുടെ 120-ാം ഓര്‍മ്മപ്പെരുന്നാളിന് പരുമലയില്‍ കൊടിയേറി.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രധാന കൊടിമരത്തില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.
ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് എന്നീ മെത്രാപോലീത്തമാര്‍ മറ്റ് കൊടിമരങ്ങളില്‍ കൊടിയുയര്‍ത്തി.
മെത്രാപ്പോലീത്തമാരായ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീ്‌സ് മാര്‍ പീലക്‌സിനോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സിമനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍ എന്നിവര്‍ കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്തു.
പരുമലയിലെ മൂന്ന് ഭവനങ്ങളില്‍ നിന്ന് ആഘോഷമായി കൊണ്ടുവന്ന കൊടികള്‍ കബറിങ്കലില്‍ സൂക്ഷിച്ചു. ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൂന്ന് കൊടികളുമേന്തി വിശ്വാസികള്‍ റാസയായി പമ്പാനദിക്കരയിലുളള കൊടിമരച്ചുവടില്‍ ആദ്യംഎത്തിയ ശേഷം പരിശുദ്ധ കാതോലിക്കാ ബാവ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.
തുടര്‍ന്ന് റാസയായി തന്നെ എത്തി പള്ളിമുറ്റത്തുള്ള രണ്ട് കൊടിമരങ്ങളിലും കൊടി ഉയര്‍ത്തി. ആ ചാചാരനുഷ്ഠാനങ്ങളുടെ ഭാഗമായി വിശ്വാസികള്‍ ആകാശത്തേക്ക് വെറ്റില പറത്തി. കൊടിയേറ്റിന് ശേഷം നടന്നതീര്‍ത്ഥാടന വാരാഘോഷ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ നിര്‍വഹിച്ചു.
തുടര്‍ന്ന് 144 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അഖണ്ഡ പ്രാര്‍ത്ഥനയ്ക്ക് പരി. കൊച്ചു തിരുമേനിയുടെ ആദ്യകാല വസതിയായ അഴിപ്പുരയില്‍ തുടക്കമായി. വൈകുന്നേരം സസ്യാനമസ്‌ക്കാരം, കബറിങ്കലില്‍ ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം. രാത്ര സൂത്താറ നമസ്‌ക്കാരം എന്നിവ നടന്നു.