
ഗവര്‍ണറുടെ അന്ത്യശാസനം തള്ളി രാജിവെക്കില്ലെന്നറിയിച്ച് വിവിധ സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍.
എന്നാല്‍, രാജി വെക്കാത്തവരെ പുറത്താക്കാനാണ് ഗവര്‍ണറുടെ തീരുമാനം. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയെന്ന് രാജ്ഭവന്‍ അറിയിച്ചു.
സുപ്രിം കോടതി വിധിയാണ് ഗവര്‍ണര്‍ നടപ്പിലാക്കുന്നത്. പ്രതിഷേധങ്ങള്‍ പരിഗണിച്ച് നടപടി ഒഴിവാക്കില്ല. ഇന്ന് 11.30 വരെയാണ് രാജിവെക്കാനുള്ള സമയം. ഈ സമയം കഴിഞ്ഞാല്‍ വിസിമാരെ പുറത്താക്കും.
ഇന്ന് കാലാവധി അവസാനിക്കുന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വിപി മഹാദേവന്‍ പിള്ളയ്ക്ക് പകരം ആരോഗ്യ സര്‍വകലാശാല വിസിയ്ക്ക് ചുമതല നല്‍കും.
മറ്റ് സര്‍വകലാശാലകളില്‍ താത്കാലിക വിസിമാരെ നിയമിക്കും. ഇതിനായി 12 സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
സര്‍വകലാശാല വി.സിമാരുടെ കൂട്ടരാജി ആവശ്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നല്‍കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം ഇന്ന് നടക്കും.
രാവിലെ 10.30ന് പാലക്കാട് കെഎസ്ഇബി ഐബിയില്‍ വച്ച് മാധ്യമങ്ങളെ കാണുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.
ഒന്‍പത് സര്‍വകലാശാല വി.സിമാരോടും രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട വിഷയത്തില്‍ യു.ഡി.എഫില്‍ അഭിപ്രായ ഭിന്നതയുണ്ട്.
വിഷയത്തില്‍ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയതിന് പിന്നാലെ ഗവര്‍ണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തില്‍ വാര്‍ത്താക്കുറുപ്പ് പുറത്തിറക്കിയിരിക്കുകയാണ് മുസ്ലിംലീഗ്.
ചെയ്ത തെറ്റ് തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു.
അപ്പോഴെല്ലാം സര്‍ക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്ക് ഗവര്‍ണറും കൂട്ടുനിന്നു. ഗവര്‍ണറുടെ നടപടിയെ സ്വാ?ഗതം ചെയ്യുകയാണെന്നുതന്നെയാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.