
ചെങ്ങന്നൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.
ചെങ്ങന്നൂര്‍ കൊടുകുളഞ്ഞി കരോട് മേലേടത്തു രതീഷ് ഭവനം വീട്ടില്‍ രതീഷ് ഹരിക്കുട്ടന്‍ (24) ആണ് അറസ്റ്റിലായത്.
പത്തനാപുരം സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയും ഗര്‍ഭിണിയായ യുവതിയെക്കൊണ്ട് ഗര്‍ഭച്ഛിദ്രം നടത്തിക്കുകയും ചെയ്ത കേസിലാണ് പിടിയിലായത്.
വെണ്മണി എസ്.എച്ച്.ഒ. എ. നസീറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍, സീനിയര്‍ സിപിഒ മാരായ ഹരികുമാര്‍, ശ്രീജ, സിപിഒ മാരായ ഗോപകുമാര്‍, സതീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.