
ചെങ്ങന്നൂര്‍ ▪️ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഗുരു ചെങ്ങന്നൂര്‍ സ്മാരക സമിതി ഔദ്യോഗിക ലോഗോ രൂപീകരിക്കുന്നതിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു.
ഓണ്‍ലൈന്‍ ആയി മാത്രമായിരിക്കും സൃഷ്ടികള്‍ സ്വീകരിക്കുക. തെരഞ്ഞെടുക്കുന്ന ലോഗോക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും.
തയ്യാറാക്കുന്ന സൃഷ്ടികള്‍ gurucgnrsmarakasamithy@gmail.com എന്ന വിലാസത്തില്‍ ഓണ്‍ലൈന്‍ ആയി ഒക്ടോബര്‍ 25 വൈകുന്നേരം 5 മണി വരെ അയക്കണം.
ഡിസൈനുകള്‍ പിഡിഎഫ് ഫോര്‍മാറ്റിലോ 10ങആ യില്‍ ജെപിഇജി ഫോര്‍മാറ്റിലുള്ളതായിരിക്കണം. ഒരു വ്യക്തിക്ക് പരമാവധി 3 ഡിസൈനുകള്‍ നല്‍കാവുന്നതാണ്.
വിജയിയെ തെരഞ്ഞെടുക്കുന്നത് സമിതി നിയോഗിക്കുന്ന ജഡ്ജിങ് കമ്മിറ്റിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012451695, 9349478277 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഗുരു ചെങ്ങന്നൂര്‍ സ്മാരകസമിതി ചെയര്‍മാന്‍ മന്ത്രി സജി ചെറിയാനും മെമ്പര്‍ സെക്രട്ടറി ജി. വിവേകും അറിയിച്ചു.