▶️ഏകദിന ലോകകപ്പില്‍ എട്ടാം തവണയും പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ

0 second read
0
2,492

അഹമ്മദാബാദ് ▪️ ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യന്‍ ആധിപത്യം തുടരുന്നു. ലോകകപ്പില്‍ എട്ടാം തവണയും ഇന്ത്യയ്ക്ക് മുന്നില്‍ പാക് സംഘം തോല്‍വിയറിഞ്ഞു.

ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ മത്സരത്തില്‍ നേടിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 192 റണ്‍സെന്ന വിജയലക്ഷ്യം വെറും 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് മുതല്‍ എല്ലാം പാകിസ്താന് പിഴച്ചു. ഇന്ത്യയ്ക്ക് അനുകൂലമായി ടോസ് ലഭിച്ചതോടെ പാകിസ്താനെ ബാറ്റിങ്ങിന് അയക്കാന്‍ രോഹിത് ശര്‍മ്മ തീരുമാനിച്ചു.

ഇന്ത്യയ്‌ക്കെതിരെ മെച്ചപ്പെട്ട തുടക്കമാണ് പാ?കിസ്താന് ലഭിച്ചത്. ആദ്യ വിക്കറ്റ് വീണപ്പോള്‍ പാകിസ്താന്‍ സ്‌കോര്‍ബോര്‍ഡില്‍ 41 റണ്‍സ് ചേര്‍ത്തിരുന്നു. അബ്ദുള്‍ ഷെഫീക്ക് 20, ഇമാം ഉള്‍ ഹഖ് 36, ബാബര്‍ അസം 50, മുഹമ്മദ് റിസ്വാന്‍ 49 എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ഒരു ഘട്ടത്തില്‍ 3ന് 162 എന്ന ശക്തമായ നിലയിലായിരുന്നു പാകിസ്താന്‍. പക്ഷേ അവസാന ഏഴ് വിക്കറ്റുകള്‍ വെറും 29 റണ്‍സിനിടെ പാക് താരങ്ങള്‍ വലിച്ചെറിഞ്ഞു. 42.5 ഓവറില്‍ പാകിസ്താന്‍ വെറും191 റണ്‍സിന് ഇന്നിംഗ്‌സ് അവസാനിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ദിക്ക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ പങ്കിട്ടു.

മറുപടി പറഞ്ഞ ഇന്ത്യ ട്വന്റി 20 ശൈലിയിലാണ് ബാറ്റുവീശിയത്. 11 പന്തില്‍ 16 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ സ്‌െ്രെടക്ക് റേറ്റ് 145ന് മുകളിലായിരുന്നു. രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും ചേര്‍ന്ന് പുറത്തെടുത്ത ക്ലാസിക് ഷോട്ടുകള്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.

16 റണ്‍സ് മാത്രമാണ് കോഹ്‌ലി നേടിയതെങ്കിലും ഷഹീന്‍ ഷാ അഫ്രീദിക്കെതിരെ കോഹ്‌ലിയുടെ കവര്‍ െ്രെഡവ് ആരാധകരെ ഏറെ സന്തോഷിപ്പിച്ചു. പാക് ബൗളര്‍മാരെ മാറി മാറി ഗ്യാലറിയിലെത്തിച്ച രോഹിത് ശര്‍മ്മ 86 റണ്‍സെടുത്താണ് പുറത്തായത്. സ്പിന്നിനെതിരെ നന്നായി കളിക്കുന്ന ശ്രേയസ് അയ്യരും അതിവേഗം സ്‌കോര്‍ ചെയ്തു.

മത്സരം വിജയിക്കുമ്പോള്‍ 19 റണ്‍സുമായി കെ എല്‍ രാഹുലാണ് ശ്രേയസ് അയ്യരിന് ഒപ്പം നിന്നത്. ശ്രേയസ് അയ്യര്‍ പുറത്താകാതെ 53 റണ്‍സുമെടുത്തു പാകിസ്താനെതിരായ അനായാസ വിജയം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.

 

Load More Related Articles
Load More By News Desk
Load More In SPORTS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…