പത്തനംതിട്ട: കഴിഞ്ഞ ആറു മാസങ്ങളുടെ പ്രവര്‍ത്തനഫലമായി ജില്ലയിലെ ബാങ്കിങ് സേവനങ്ങള്‍ എല്ലാം പൂര്‍ണമായും ഡിജിറ്റല്‍ ആക്കി മാറ്റി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കൈക്കൊണ്ട ഈ ഉദ്യമം പൊതുജനങ്ങള്‍ക്ക് സൗകര്യാര്‍ത്ഥം സുതാര്യമായി ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ സഹായകമാകുന്നു.
ആന്റോ ആന്റണി എംപിയുടെയും ബാങ്കിങ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടത്തിയ ഡിഎല്‍ആര്‍സി യോഗത്തില്‍ ജില്ലയുടെ ബാങ്കിങ് മേഖയിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനോടൊപ്പം സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ലയായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്,അയ്യര്‍ പ്രഖ്യാപിച്ചു.