കായംകുളം: എംഡിഎംഎയുമായി രണ്ടു യുവാക്കളെ വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തു.
വള്ളികുന്നം ഹാഷിനാ മന്‍സില്‍ ഹാഷിം (21), കരുനാഗപ്പള്ളി തൊടിയൂര്‍ പുത്തന്‍ പുര വീട്ടില്‍ മുഹമ്മദ് റാഷിദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഓച്ചിറ, താമരക്കുളം റോഡില്‍ കിണറു മുക്കിന് സമീപം വാഹന പരിശോധന നടത്തുന്നതിന് ഇടയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം.എം ഇഗ്‌നേഷ്യസ്, എസ് ഐ അന്‍വര്‍, എഎസ്‌ഐ രാജേഷ്, സി.പിഓമാരായ ജിഷ്ണു, സാജന്‍, സുനില്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമന്റ് ചെയ്തു.