
എടത്വ ▪️ സെന്റ് അലോഷ്യസ് കോളേജ് എന്‍.എസ്.എസ്. വോളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
സ്വച്ഛത ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി കോളേജ് എന്‍എസ്എസ് വളണ്ടിയേഴ്‌സും അധ്യാപകരും അടങ്ങുന്ന 35 അംഗസംഘമാണ് ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
തെന്മല ഡാമിലെ ബോട്ടിംഗ് പരിസരവും കാടിനുള്ളിലെ സഞ്ചാരപാതകളുമാണ് എന്‍എസ്എസ് വോളണ്ടിയേഴ്‌സ് പ്ലാസ്റ്റിക് മാലിന്യമുക്തമാക്കിയത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോഗ്രാം ഓഫീസര്‍മാരായ മനോജ് സേവ്യര്‍, ഇന്ദു വി.ആര്‍, വോളണ്ടിയര്‍ സെക്രട്ടറി എസ്. ഹരികൃഷ്ണന്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നേച്ചര്‍ സ്റ്റഡി ക്യാമ്പിന്റെ ഭാഗമായിട്ടാണ് എന്‍എസ്എസ് സംഘം ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ എത്തിയത്.