ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. വനിതകളുടെ ലോങ് ജംപില്‍ ആന്‍സി സോജന് വെള്ളി നേടി.
6.63 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തൃശൂര്‍ സ്വദേശിയാണ് ആന്‍സി സോജന്‍.
ആദ്യശ്രമത്തില്‍ തന്നെ ആറ് മീറ്റര്‍ ദൂരം കണ്ടെത്തിയായിരുന്നു ആന്‍സിയുടെ മുന്നേറ്റം. ആദ്യം 6.13 മീറ്ററും പിന്നീട് അത് 6.49, 6.56 എന്നിങ്ങനെയായിരുന്നു. നാലം ശ്രമത്തില്‍ 6.30 മീറ്റര്‍ ദൂരം ചാടിയ താരം അവസാന ശ്രമത്തില്‍ വെള്ളി മെഡല്‍ ദൂരമായ 6.63 മീറ്റര്‍ കുറിച്ചത്.
ഇതോടെ ഇന്ത്യക്ക് ലോങ് ജംപില്‍ ഇരട്ട വെള്ളി മെഡലായി. രണ്ടും നേടിയത് മലയാളി താരങ്ങളാണെന്ന് ശ്രദ്ധേയമാണ്. ഞായറാഴ്ച നടന്ന പുരുഷവിഭാഗം ലോങ് ജമ്പില്‍ പാലക്കാട് സ്വദേശിയായ എം. ശ്രീശങ്കറും വെള്ളി നേടിയിരുന്നു. 8.19 മീറ്റര്‍ ദൂരം ചാടിയാണ് താരം മെഡല്‍ കരസ്ഥമാക്കിയത്.