▶️ബിയോണ്ട് ദി ഡ്രീംസ്: ഓച്ചിറ ഗവ. ഐടിഐയില്‍ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ്

0 second read
0
1,638

ഓച്ചിറ ▪️ തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ട്രെയിനിംഗ് & എഡ്യൂക്കേഷണല്‍ റിസേര്‍ച്ചിന്റെയും ഓച്ചിറ ഗവ. ഐടിഐയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ഗവ. ഐടിഐയില്‍ നടന്ന ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ജെ. അരവിന്ദാക്ഷന്‍ ചെട്ടിയാര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പി.എസ് സാജു അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡന്‍ വിനീഷ് വി നായര്‍, ഇന്‍സ്ട്രക്ടര്‍മാരായ ഷെമിറ .എ, ഇന്ദിര സെജി, അനീഷ്.ജി, ട്രെയിനര്‍ ബിജു മാവേലിക്കര എന്നിവര്‍ സംസാരിച്ചു.

നെയ്റ്റര്‍ ഡയറക്ടറും സര്‍ട്ടിഫൈഡ് മാസ്റ്റര്‍ ട്രെയിനറുമായ സുജിത് എഡ്വിന്‍ പെരേര ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പിന് നേതൃത്വം നല്‍കി.

യുഎന്‍ഡിപി സര്‍ട്ടിഫൈഡ് ആയ പതിനൊന്ന് മാസ്റ്റര്‍ ട്രേയിനേഴ്‌സ് ക്ലാസ്സുകള്‍ എടുത്തു. സമാപന യോഗത്തില്‍ ആറ്റിപ്ര ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ സുഭാഷ്. സി. എസ് അദ്ധ്യക്ഷത വഹിച്ചു. ദൂരദര്‍ശന്‍ സീനിയര്‍ ന്യൂസ് പ്രസന്റര്‍ സി.ജെ വാഹിദ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Load More Related Articles

Check Also

▶️വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി▪️ വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ വെടിനിര…