
ചെങ്ങന്നൂര്‍ ▪️ ശക്തമായ മഴയിലും കാറ്റിലും കിണര്‍ ഇടിഞ്ഞു താഴ്ന്നു. സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ മരം വീണു.
ശക്തമായ മഴയില്‍ ആലാ വില്ലേജിലെ വഴുവേലിക്കര മുരളീധരന്റെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു.
ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും സമീപത്തെ ഡയറ്റ് കെട്ടിടത്തിനു മുകളിലേക്കുമാണ് മരക്കൊമ്പുകള്‍ വീണത്.
ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ആര്‍ക്കും അപകടമില്ല. കെട്ടിടങ്ങള്‍ക്ക് ഭാഗികമായി കേടുപാടുകളുണ്ടായി.
വി.എച്ച്.എസ്.എസില്‍ ക്ലാസ് നടന്നുകൊണ്ടിരുന്ന സമയത്തായിരുന്നു സംഭവമെങ്കിലും കുട്ടികള്‍ ഈ സമയം മറ്റൊരു കെട്ടിടത്തിലായതിനാല്‍ വന്‍ അപകടം ഒഴിവായി.
ഗേള്‍സിന്റെ കെട്ടിടം ലാബുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. ഈ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഷെയ്ഡിനും ഗ്ലാസ് ഷീറ്റിനും സാരമായ കേടുപാടുകളുണ്ടായി. ഡയറ്റിന്റെ കോണ്‍ക്രീറ്റ് ഷെയ്ഡുകള്‍ക്ക് ഭാഗിക നാശം ഉണ്ടായിട്ടുണ്ട്. അഗ്‌നി രക്ഷാസേന എത്തി വൃക്ഷശിഖരങ്ങള്‍ മുറിച്ച് മാറ്റി.