▶️യുവാക്കളുടെ മരണം: വൈദ്യുതി കെണിയില്‍പ്പെട്ട്; മൃതദേഹം കുഴിച്ചിട്ടു; സ്ഥലമുടമ കുറ്റം സമ്മതിച്ചു

0 second read
0
557

പാലക്കാട് ▪️ കരിങ്കരപ്പുള്ളിയില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചതായി പൊലീസ്.

പന്നിയെപ്പിടിക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് യുവാക്കള്‍ക്ക് ഷോക്കെറ്റാണ് മരണം.

പൊലീസിനെ ഭയന്ന് ഓടി വരുന്ന നാല് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കള്‍ പോവുന്ന ദൃശ്യങ്ങളാണിത്.

ദൃശ്യങ്ങളില്‍ ഉള്ളവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങളാവാം വയലില്‍ ഉള്ളതെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്.

യുവാക്കളുടെ മൃതദേഹങ്ങള്‍ കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപത്തെ പാടത്തായിരുന്നു കുഴിച്ചിട്ടിരുന്നത്. സ്ഥലത്തെ മണ്ണ് ഇളകി കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പരിശോധന നടത്തിയത്.

Load More Related Articles

Check Also

▶️വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: പ്രത്യേകതകള്‍ ?

പതിറ്റാണ്ടുകളായി കേരളം കണ്ടിരുന്ന സ്വപ്നം ഇന്ന് യാഥാര്‍ഥ്യമാവുകയാണ്. രാജ്യത്തെ ആദ്യത്തെ ട്…