
ചെങ്ങന്നൂര്‍: പാണ്ടനാട് പഞ്ചായത്ത് ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി.
ഇന്ന് (വ്യാഴം) രാവിലെ 11ന് നേതാക്കളോടൊപ്പം എത്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആശാ വി. നായര്‍ വരണാധികാരിയായ പഞ്ചായത്ത് സെക്രട്ടറി പി.എം ഷൈലജയ്ക്ക് മുന്‍പാകെ പത്രിക നല്‍കിയത്.
ബിജെപിയുടെ സ്ഥാനാര്‍ഥിയായി വിജയിച്ച ആശാ വി. നായര്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ വികസനത്തെ എതിര്‍ക്കുന്ന ബിജെപിയുടെ നിലപാടില്‍ പ്രതിഷേധിച്ചും നിരന്തരമായ ഒറ്റപ്പെടുത്തലും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപവും സഹിക്കാതെയാണ് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്തംഗവും രാജിവച്ചത്.
രാജിയിലൂടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ആകെ അംഗങ്ങള്‍-13. ഇപ്പോഴത്തെ കക്ഷി നില: സിപിഎം-5, ബിജെപി-5, കോണ്‍ഗ്രസ-2.
സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം എ. മഹേന്ദ്രന്‍, ഏരിയാ സെക്രട്ടറി പ്രൊഫ. പി.ഡി ശശിധരന്‍, ലോക്കല്‍ സെക്രട്ടറി ടി.എ ബെന്നിക്കുട്ടി, ജി.കൃഷ്ണകുമാര്‍, എം.ജി ശ്രീകുമാര്‍, ഹരികുമാര്‍ കൊച്ചുപുരയ്ക്കല്‍, ജോണ്‍ മാത്യു മുല്ലശേരില്‍, ജെയിന്‍ ജിനു ജേക്കബ്, മനോജ് കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
യുഡിഎഫ് നേതാക്കളോടൊപ്പമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് വല്യാനൂര്‍ വരണാധികാരിയായ പഞ്ചായത്ത് സെക്രട്ടറി പി.എം ഷൈലജയ്ക്ക് മുന്‍പാകെ പത്രിക നല്‍കിയത്.
കോണ്‍ഗ്രസ് പാണ്ടനാട് മണ്ഡലം പ്രസിഡന്റ് സണ്ണി പുഞ്ചമണ്ണില്‍, രാധേഷ് കണ്ണന്നൂര്‍, പി.വി ജോണ്‍, അശോക് കുമാര്‍, ജോജി പിന്‍ട്രംകോട്, ഷിബു ഉമ്മന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു