ചെങ്ങന്നൂര്‍ ▪️ പുലിയൂര്‍ പഞ്ചായത്ത് കൃഷിഭവനും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് തക്കാളി കൃഷി നടത്തി.
പതിനൊന്നാം വാര്‍ഡിലെ 10 സെന്റ് സ്ഥലത്ത് തക്കാളി കൃഷി ചെയ്തത് ഇന്ന് വിളവെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാര്‍ ഉത്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം രാജേഷ് കല്ലുംപുറത്ത്, കൃഷി ഓഫീസര്‍ വിപിന്‍, അസിസ്റ്റന്റ് സെക്രട്ടറി മോഹന്‍ദാസ്, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ഭാരവാഹികള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ വാര്‍ഡിലും വ്യത്യസ്ത ഇനം പച്ചക്കറി കൃഷി ആരംഭിക്കും.