മാവേലിക്കര: നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു.
ഇറവങ്കര ഓലിക്കുഴി വേലന്റെ തെക്കതില്‍ രാജന്‍ (58) ആണ് മരിച്ചത്.
ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത ചെങ്ങന്നൂര്‍ സ്വദേശിനി ശ്രീകലയ്ക്ക് (42) ഗുരുതരമായി പരുക്കേറ്റു. ചൊവ്വ രാത്രി എട്ടരയോടെ കൊച്ചാലുംമൂട്-കൊല്ലകടവ് റോഡിലായിരുന്നു അപകടം.
കൊച്ചാലുംമൂട് ഭാഗത്തേക്കു അമിത വേഗതയിലെത്തിയ കാര്‍ ടിപ്പര്‍ ലോറി, മോട്ടര്‍ വാഹന വകുപ്പിന്റെ വാഹനം, മറ്റൊരു കാര്‍ എന്നിവയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.
വാഹനങ്ങള്‍ റോഡില്‍ പരിശോധന നടത്തി നടത്തുന്നതിനിടയിലാണ് കാര്‍ വേഗതയിലെത്തി ഓട്ടോയിലിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.