▶️ഓപ്പറേഷന്‍ പ്രൊട്ടക്ടര്‍: സംസ്ഥാനത്ത് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

0 second read
0
253

തിരുവനന്തപുരം  ▪️ പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ സംസ്ഥാനത്ത് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.

‘ഓപ്പറേഷന്‍ പ്രൊട്ടക്ടര്‍’ എന്ന പേരിലാണ് പരിശോധന. രാവിലെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള വിവിധ പദ്ധതികള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്നറിയാനാണ് പരിശോധന.

സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധന സഹായം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, തൊഴിലിനും പരിശീലനത്തിനുമുള്ള വിവിധ പദ്ധതികള്‍, ഭവന നിര്‍മ്മാണ പദ്ധതികള്‍, പഠന മുറികളുടെ നിര്‍മ്മാണം തുടങ്ങിയവ അര്‍ഹരായ പട്ടികജാതിക്കാര്‍ക്ക് ലഭ്യമായിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്.

‘ഓപ്പറേഷന്‍ പ്രൊട്ടക്ടര്‍’ എന്ന പേരില്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന 46 ബ്ലോക്ക് പഞ്ചായത്തുകളിലെയും, 10 മുന്‍സിപ്പാലിറ്റികളിലെയും, അഞ്ച് കോര്‍പ്പറേഷനുകളിലെയും, പട്ടികജാതി വികസന ഓഫീസര്‍മാരുടെയും അനുബന്ധ സെക്ഷനുകളിലും ചൊവ്വാഴ്ച രാവിലെ 11 മുതലാണ് ഒരേ സമയം വിജിലന്‍സ് സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന നടത്തിയത്.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

💐💐ഫാ. പി.വി എബ്രഹാമിന്റെ സംസ്‌കാരം 22ന്

ചെങ്ങന്നൂര്‍▪️ പരുമല സെമിനാരി മുന്‍ മാനേജര്‍ ഓതറ ആയക്കോട്ട് പീടികയില്‍ ഫാ. പി.വി എബ്രഹാം (…