
ചെങ്ങന്നൂര്‍ ▪️ ജെസിഐ ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തില്‍ പുലിയൂരില്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കായി പ്രസംഗ പരിശീലന ക്ലാസ് നടത്തി.
പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന പരിശീലന ക്ലാസില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ ഭാരവാഹികളും പങ്കെടുത്തു.
സിജോ പി.ജേക്കബ് ക്ലാസ് നയിച്ചു. ജെസിഐ ചെങ്ങന്നൂര്‍ പ്രസിഡന്റ് അലന്‍ കണ്ണാട്ട്, രഞ്ജിത്ത് ഖാദി തുടങ്ങിയവര്‍ പ്രസംഗിച്ചു.