
കൊല്ലം ▪️ അക്ഷയ സെന്ററില്‍ കയറി ഭാര്യയെ തീകൊളുത്തി കൊന്നു. ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കി.
കൊല്ലം പാരിപ്പള്ളിയിലെ അക്ഷയ സെന്ററിലാണ് ഭാര്യ നാദിറ (40) യെ ഭര്‍ത്താവ് റഹീം തീകൊളുത്തി കൊന്നത്. റഹീമിനെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
രാവിലെ 9 മണിയോടെ ആണ് സംഭവം നടന്നത്. നിരവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീം. ജയില്‍ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്.
കര്‍ണ്ണാടക കുടക് സ്വദേശിയാണ് നാദിറ. ഇവര്‍ നാവായിക്കുളത്താണ് താമസിക്കുന്നത്. സംശയ രോഗമാണ് കൊലപാതകത്തില്‍ പിന്നിലെന്നാണ് സൂചന.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് റഹീം നേരത്തെ ജയിലില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് റിമാന്‍ഡില്‍ പുറത്തിറങ്ങി ഭാര്യയെ കൊലപ്പെടുത്തുകയിരുന്നു.
വീട്ടില്‍ എന്നും അടിയും വഴക്കുമാണ്. നാദിറ സ്വയം സഹിച്ചാണ് ജീവിക്കുന്നത്. ഇടയ്ക്ക് ഇവര്‍ നാട്ടില്‍ പോയി തിരിച്ചുവന്നതാണ്. ഇവരുടെ പക്കലുള്ള പണം റഹീം ബലം പ്രയോഗിച്ച് കൈക്കലാക്കുകയാണ് ചെയ്തിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.