ദില്ലി : ഉത്തര്‍പ്രദേശിലെ വോട്ടുകളെ സംബന്ധിച്ച ശശി തരൂരിന്റെ പരാതി കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു.
യുപിയിലെ വോട്ടെണ്ണല്‍ അവസാനം. മറ്റ് സംസ്ഥാനങ്ങളിലെ പിസിസികളില്‍ നിന്നെത്തിച്ച ബാലറ്റുകള്‍ കൂട്ടക്കലത്തി ആദ്യം എണ്ണം. ഫലം യുപിയിലെ വോട്ടിനെ ബാധിക്കാത്ത വിധം എത്തിയ ശേഷമേ ആ ബാലറ്റുകള്‍ എണ്ണു.
അതായത് ഖാര്‍ഗെയ്ക്ക് കിട്ടുന്ന വോട്ടുകള്‍ 4500 കഴിഞ്ഞാല്‍ മാത്രമേ യുപിയിലെ വോട്ടുകള്‍ എണ്ണു. 1200ഓളം വോട്ടാണ് യുപിയില്‍ നിന്നുള്ളത്
യുപിയിലെ വോട്ടുകള്‍ സംബന്ധിച്ച് തരൂര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കിയിരുന്നു. വോട്ടിങ് സമയത്ത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരും ലക്നൗവില്‍ വോട്ട് ചെയ്തുവെന്നാണ് തരൂരിന്റെ ഒരു പരാതി. ഒപ്പം ബാലറ്റ് പെട്ടി സീല്‍ ചെയ്ത രീതി ശരിയല്ലെന്നും ശശി തരൂര്‍ പരാതിയായി ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂര്‍ നല്കിയ രണ്ടാമത്തെ പരാതിയാണ് തെരഞ്ഞെടുപ്പ് സമിതി പരിഗണിച്ചത്. ബാലറ്റ് പേപ്പറില്‍ ടിക്ക് മാര്‍ക്ക് ഇടാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ആദ്യ ആവശ്യം.