ചെങ്ങന്നൂര്‍ ലില്ലി ലയണ്‍സ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലോത്സവം – അതീതാ 2022 സജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂര്‍ കല്ലിശ്ശേരി ബിബിസി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന കലോത്സവത്തില്‍ പതിമൂന്ന് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നും ഇരുന്നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരയിനങ്ങളില്‍ പങ്കെടുത്തു.
സ്‌പെഷ്യല്‍ ആര്‍ട്ടിസ്റ്റായ മാന്നാര്‍ അയ്യപ്പന്‍ എന്ന അനൂപ് ആര്‍. കാര്‍ണവരുടെ രംഗപൂജയോടു കൂടി പരിപാടികള്‍ ആരംഭിച്ചു.
- അനൂപ് ആര്‍. കാര്‍ണവരുടെ രംഗപൂജ
ലില്ലി ചെയര്‍മാന്‍ ഡോ. പി ജി ആര്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സണ്ണി സക്കറിയ, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാര്‍, ചെങ്ങന്നൂര്‍ ലൈന്‍സ് ക്ലബ് പ്രസിഡന്റ് കെ.ആര്‍ സദാശിവന്‍ നായര്‍, ലില്ലി മാനേജിംഗ് ട്രസ്റ്റി ജി. വേണുകുമാര്‍, ലില്ലി അക്കാദമിക് ഡയറക്ടര്‍ അജാ ജോര്‍ജ്, മോളി സേവിയര്‍ എന്നിവര്‍ സംസാരിച്ചു.
ഫോക്ക് ഡാന്‍സ്, ഫാന്‍സി ഡ്രസ്സ്, കളറിംഗ്, ലൈറ്റ് മ്യൂസിക്, മിമിക്രി, ഗ്രൂപ്പ് ഡാന്‍സ് സ്‌കൂള്‍ ജീവനക്കാരുടെ ഗ്രൂപ്പ് ഡാന്‍സ് എന്നിവ മത്സരഇനങ്ങളായി ഉണ്ടായിരുന്നു.
തുറവൂര്‍ സാന്‍ ജോസ് സദന്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സഹൃദയ സ്‌പെഷ്യല്‍ സ്‌കൂള്‍ രാമങ്കരി രണ്ടാം സ്ഥാനവും, ആശ്വാസ് ഭവന്‍, മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനത്തില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ മേഖലയില്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിച്ച ജീവനക്കാരെ ആദരിച്ചു. സമാപനത്തില്‍ സമാപനയോഗത്തില്‍ മുഖ്യാതിഥിയായ ചെങ്ങന്നൂര്‍ ഡിവൈഎസ് പി ഡോ. ആര്‍. ജോസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ. ഷിബുരാജന്‍, റിജോ ജോണ്‍, മെമ്പര്‍ സജീവ് വള്ളിയില്‍, കെപിസിസി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ്, കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാര്‍ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സമ്മാനദാനം ചെയ്തു.
പങ്കെടുത്ത സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കെല്ലാം ചെങ്ങന്നൂരിലെ വിവിധ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങളും, ചെങ്ങന്നൂര്‍ ലൈന്‍സ് ക്ലബ് പ്രസിഡന്റ് കെ.ആര്‍ സദാശിവന്‍ നായര്‍ നല്‍കിയ ക്യാഷ് പ്രൈസും ലഭിച്ചു.