ചെങ്ങന്നൂര്‍ ▪️ പുലിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ചിറ്റാറ്റ്‌വേലി പാടശേഖരത്തില്‍ വിത്ത് വിത ഉത്ഘാടനം പ്രസിഡന്റ് എം.ജി ശ്രീകുമാര്‍ നിര്‍വഹിച്ചു.
ഒന്നാം കൃഷിക്കാണ് തുടക്കമായത്. പുഞ്ച കൃഷിക്കായ് ജനുവരിയില്‍ വീണ്ടും വിത്ത് വിതക്കും. ആദ്യമായാണ് 2 കൃഷിക്കായി പാടം ഒരുങ്ങുന്നത്.
ചെങ്ങന്നൂര്‍ സമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്. വിത്ത് വിതയോടു അനുബന്ധിച്ച് കൂടിയ യോഗത്തില്‍ രണ്ടാം വാര്‍ഡ് മെമ്പര്‍ പ്രമോദ് അമ്പാടി, കൃഷി ഓഫീസര്‍ വിപിന്‍, പാടശേഖര സമിതി പ്രസിഡന്റ് മനോജ്, സെക്രട്ടറി മനോഹരന്‍, സുരേഷ്, പാടശേഖര സമതി ഭാരവാഹികള്‍ പങ്കെടുത്തു.