
ചെങ്ങന്നൂര്‍: പോലീസ്, എക്‌സൈസ് വകുപ്പുകള്‍ക്ക് ഒപ്പം പൊതുസമൂഹവും ശക്തമായി നില്‍ക്കുമ്പോള്‍ മാത്രമേ ലഹരിവിരുദ്ധ സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂവെന്നും വ്യാപാരികളും പൊതുസമൂഹവും ഉണര്‍ന്നിരിക്കണമെന്നും ചെങ്ങന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി ഐപ്പ് മാത്യു പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടന്ന ലഹരിവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകോപനസമിതി പ്രസിഡന്റ് ജേക്കബ് വി സ്‌കറിയ അധ്യക്ഷത വഹിച്ചു,
ചെങ്ങന്നൂര്‍ പോലീസ് എസ്ച്ച്്ഒ ജോസ് മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ നിര്‍വഹിച്ചു. പ്രിവിന്റീവ് ഓഫിസര്‍ സജികുമാര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി.
ഏകോപനസമിതി ജനറല്‍ സെക്രട്ടറി അനസ് പൂവാലം പറമ്പില്‍, ട്രഷറര്‍ ആനന്ദകുമാര്‍, പ്രിവിന്റീവ് ഓഫിസര്‍ ജോഷി,യൂത്ത് വിങ് പ്രസിഡന്റ് രഞ്ജു കൃഷ്ണന്‍, സുനില്‍ കുമാര്‍ വി എസ്, അലക്‌സ് ഏറ്റു വള്ളില്‍, അനില്‍കുമാര്‍, റോബില്‍, ജയന്‍ ലുക്മി, പ്രേമംദാസ്, സാജന്‍ ചാക്കോ. എന്നിവര്‍ പ്രസംഗിച്ചു.