ചെങ്ങന്നൂര്‍: എഎസ്‌ഐഎസ്‌സി ആലപ്പുഴ ജില്ലാ സ്‌കൂള്‍ കലോത്സവം ചെങ്ങന്നൂര്‍ എംഎംഎആര്‍ സ്‌കൂളില്‍ നടന്നു.
സ്‌കൂള്‍ മാനേജര്‍ റവ. ഡാനിയേല്‍ തോമസ് കലോത്സവം ഉദ്ഘാടനം ചെയ്തു.
എംഎംഎആര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എല്‍സി ആലി ചാക്കോ, റിട്ട. പ്രൊഫ. സാമുവേല്‍ ജോസഫ്, ബിഷപ്പ് മൂര്‍ വിദ്യാപീഠം പ്രിന്‍സിപ്പല്‍ അന്ന മേരി ചെറിയാന്‍, എംഎംഎആര്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ നാന്‍സി ഫിലിപ്‌സ്, ഹെഡ്മിസ്ട്രസ് അശ്വതി ജോര്‍ജ്, മാസ്റ്റര്‍ കെവിന്‍ ലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.