ആലപ്പുഴ ▪️ അറ്റകുറ്റപ്പണിക്കായി കെഎസ്ഇബി ജീവനക്കാര്‍ ഇനി ഏണി ഉപയോഗിച്ച് പോസ്റ്റില്‍ കയറേണ്ട.
ജോലിചെയ്യാന്‍ കൂടുതല്‍ കാര്യക്ഷമതയും സുരക്ഷിതത്വവും നല്‍കുന്ന ‘സ്‌കൈലിഫ്റ്റ്’ എന്ന പുതിയ സംവിധാനമെത്തി.
ഇത് ഉപയോഗിച്ച് വൈദ്യുതി ലൈനുകളിലെ അറ്റകുറ്റപ്പണി പോസ്റ്റുകളില്‍ കയറാതെ ചെയ്യാം. ആലപ്പുഴ, ഹരിപ്പാട് സര്‍ക്കിളുകളിലായി രണ്ട് ലിഫ്റ്റുകള്‍ ഉപയോഗിച്ചു തുടങ്ങി.
പ്രത്യേക വാഹനത്തിലാണ് സ്‌കൈ ലിഫ്റ്റ് ഘടിപ്പിച്ചിട്ടുള്ളത്. മുകളിലുള്ള ബക്കറ്റ് പോലെയുള്ള ഭാഗത്ത് മൂന്നു പേര്‍ക്ക് സുരക്ഷിതമായിനിന്ന് ജോലി ചെയ്യാം. ലൈനിന്റെ അറ്റകുറ്റപ്പണിക്കും മരച്ചില്ലകള്‍ വെട്ടിമാറ്റാനും ഇത് ഉപയോഗിക്കാം. 18 മീറ്റര്‍ ഉയരത്തില്‍ വരെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാനാകും. മുഹമ്മ സെക്ഷനില്‍ ഇത് ഉപയോഗിച്ച് രണ്ട് ദിവസം ജോലിചെയ്തു.