
ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു.
എം.സി റോഡില്‍ മുളക്കുഴ ഊരിക്കടവിന് കിഴക്ക് പെട്രോള്‍ പമ്പിന് മുന്‍പിലായി വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് അപകടം.
പരിക്കേറ്റ ബസ് കണ്ടക്ടര്‍ അനീഷ് (40), യാത്രക്കാരായ ബേസില്‍ (25), സുജ (50), ജോയി (52) എന്നിവരെ ചെങ്ങന്നൂര്‍ എസ്‌ഐ അനിലാ കുമാരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
ബേസിലിന്റെ ഇടത്ത് കണ്ണിന് സമീപവും സുജയുടെ മുഖത്തും ജോയിയുടെ താടിയെല്ലിനും പരിക്കേറ്റു. പ്രാഥമിക ചികില്‍സയ്ക്ക് ശേഷം ഇവരെ വിട്ടയച്ചു.
തിരുവനന്തപുരത്ത് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും പെട്രോള്‍ പമ്പില്‍ നിന്നും പന്തളം ഭാഗത്തേക്ക് പോകുന്നതിനായി ഇറങ്ങി യ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസിനും ലോറിക്കും കാര്യമായ കേടുപാടുകള്‍ ഒന്നും തന്നെയില്ല.
വേഗതയില്‍ എത്തിയ ബസിനു മുന്നിലേക്ക് അപ്രതീക്ഷതമായി പമ്പില്‍ നിന്നും ഇറങ്ങി വന്ന ലോറി പെട്ടെന്ന് നിന്നതാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവര്‍ മനോജ് പറഞ്ഞു.