എടത്വ: അനധികൃതമായി നിലം നികത്തുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് എടത്വ വില്ലേജിലെ വിവിധ സ്ഥലങ്ങളില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
എടത്വ മങ്കോട്ടച്ചിറ അടക്കമുള്ള വിവിധ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്.
മാങ്കോട്ടച്ചിറയിലെ ചാല്‍ അനധികൃതമായി നികത്തിയതായി പരിശോധനയില്‍ കണ്ടെത്തി. ഇവിടെ സ്‌റ്റോപ് മെമോ നല്‍കി കര്‍ശന നടപടി സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് അധികൃതരോട് കളക്ടര്‍ നിര്‍ദേശിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ ജെ. മോബി, കുട്ടനാട് തഹസില്‍ദാര്‍ എസ്. അന്‍വര്‍, അഡീഷണല്‍ തഹസില്‍ദാര്‍ താജുദ്ദീന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. സുഭാഷ്, എടത്വ വില്ലേജ് ഓഫീസര്‍ സുല്‍ഫിക്കര്‍ എന്നിവരും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.