
ഓച്ചിറ: പുതുതലമുറ മഹാത്മാഗാന്ധിയുടെ സന്ദേശങ്ങള്‍ ഏറ്റെടുക്കണമെന്നും ബിംബവല്‍ക്കരിക്കപ്പെട്ട ഗാന്ധിയില്‍ നിന്നും രാഷ്ട്രീയ ഗാന്ധിയെ തിരികെ കൊണ്ടുവരണമെന്നും സി.ആര്‍ മഹേഷ് എംഎല്‍എ.
കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓച്ചിറ ഗവണ്‍മെന്റ് ഐടിഐ യില്‍ നടന്ന ഗാന്ധിജയന്തി വാരാഘോഷം പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് കാണുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഗാന്ധിമാര്‍ഗ്ഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത്മിഷ അധ്യക്ഷനായിരുന്നു.
ഗാന്ധിദര്‍ശന്‍ പുരസ്‌കാരം ജി.ആര്‍ കൃഷ്ണകുമാറിന് എം.എല്‍.എ സമ്മാനിച്ചു. ഐടിഐ പ്രിന്‍സിപ്പല്‍ പി.എസ്് സാജു, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ സി.എസ്സ് സുഭാഷ്, ജോണ്‍സണ്‍ വൈദ്യന്‍, ശശി ഉദയഭാനു, കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ ബി.ജെ. അരുണ്‍, അസ്‌ലം ആദിനാട് എന്നിവര്‍ പ്രസംഗിച്ചു.
മഹാത്മാ ഗാന്ധിയുടെ ജീവിതവും ദര്‍ശനവും പുതു തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ചിത്ര പ്രദര്‍ശനവും നടത്തി.
ഗാന്ധിജിയുടെ ജനനം മുതല്‍ അന്ത്യം വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ 150 ചിത്രങ്ങളാണ് ഒരുക്കിയത്.
ജീവചരിത്ര ചിത്ര പ്രദര്‍ശനവും സി.ആര്‍ മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.