ഇടയാറന്മുള എ.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കമായി.
സ്‌കൂള്‍ ബോര്‍ഡ് സെക്രട്ടറി റജി ജോര്‍ജിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലര്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലാലി ജോണ്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അനില ശാമുവല്‍, സ്റ്റാഫ് സെക്രട്ടറിമാരായ റെനി ലൂക്ക്, സുനു മേരി സാമുവല്‍, സ്‌കൂള്‍ കായിക അധ്യാപകന്‍ അജിത് എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകരായ അനുപ എല്‍, സംഗീത എം. ദാസ് എന്നിവര്‍ സ്‌കൂള്‍ കായികമേളയ്ക്ക് നേതൃത്വം നല്‍കി.