ചെങ്ങന്നൂര്‍: പശ്ചിമ ബംഗാള്‍ സ്വദേശികളുടെ മകളും വിദ്യാരംഭ ചടങ്ങില്‍ ആദ്യാക്ഷരം കുറിച്ചു.
മുളക്കുഴ പിരളശേരി കണ്ണുവേലികാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങിലാണ് പശ്ചിമ ബംഗാള്‍ സ്വദേശികളായ രാകേഷ്-ഷഷ്ട്ടി ദമ്പതികളുടെ മകള്‍ ജമാ പ്രായാണിക് മറ്റു കുരുന്നുകളോടൊപ്പം ആദ്യക്ഷരം കുറിച്ചത്.
മേല്‍ശാന്തി റെജികുമാര്‍ കുരുന്നിന് ആദ്യക്ഷരം പകര്‍ന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഇ.ടി അജയഘോഷ് ചടങ്ങില്‍ അധ്യക്ഷനായി. സെക്രട്ടറി എം.സുരേഷ് ജമാ പ്രായാണികിന് മധുരം നല്‍കി.
ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ ഫുല്‍ബാരി സ്വദേശികളായ രാകേഷും ഷഷ്ടിയും കേരളത്തിലെത്തിയിട്ട് മൂന്നു വര്‍ഷമായി. ഇരുവരും മുളക്കുഴ പെരിങ്ങാലയില്‍ വീട്ടു ജോലി ചെയ്തു വരികയാണ്. ബംഗാള്‍ സ്വദേശികളായ ഇവരുടെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.