▶️ട്രെയിനിലുണ്ടായ തീവയ്പ്പ്: മൂന്ന് പേര്‍ക്ക് ദാരുണ അന്ത്യം

0 second read
0
496

എലത്തൂര്‍▪️ കോഴിക്കോട്-ആലപ്പുഴ കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവയ്പ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.

മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ മകള്‍ രണ്ട് വയസുകാരി സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് നൗഫിക്ക് എന്നിവരാണ് മരിച്ചത്.

തലയടിച്ച് വീണാണ് മരണം. ട്രെയിന്‍ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് മരണത്തിലേക്ക് നയിച്ചത്. റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്നും കുഞ്ഞുമായി മടങ്ങുകയായിരുന്നു റഹ്മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പ് തുറ കഴിഞ്ഞു വരികയായിരുന്നു. കോഴിക്കോട് നിന്നും ട്രെയിന് കയറിയതായിരുന്നു ഇയാള്‍.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിന്‍ എലത്തൂരിലെത്തിയപ്പോഴാണ് ഡി1 കോച്ചില്‍ വെച്ച് ആക്രമി യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച ശേഷം തീ കൊളുത്തിയത്. തീ പൊള്ളലില്‍ ഒമ്പത് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ എട്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പി.സിലതീഷ്, ജ്യോതീന്ദ്രനാഥ്, പ്രകാശന്‍ എന്നിവര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

5 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയാണ്. പരിക്കേറ്റ ഒമ്പതാമത്തെയാള്‍ റാസിഖ് കൊയിലാണ്ടിയിലായിരുന്നു ചികിത്സ തേടിയത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.

ഇയാള്‍ അക്രമം നേരിട്ട് കണ്ടതിനാല്‍ വിവരം ശേഖരിക്കാന്‍ ഇയാളെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവര്‍

1. റൂബി
2. അശ്വതി
3. അനില്‍കുമാര്‍
4. ഭാര്യ സജിഷ
5. അദൈ്വത്

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്

1 പി.സി ലതീഷ്
2 ജ്യോതീന്ദ്രനാഥ്
3 പ്രകാശന്‍
റാസിഖ് എന്നയാള്‍ കൊയിലാണ്ടിയിലായിരുന്നു ചികിത്സ തേടിയത്‌

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

💐💐ഫാ. പി.വി എബ്രഹാമിന്റെ സംസ്‌കാരം 22ന്

ചെങ്ങന്നൂര്‍▪️ പരുമല സെമിനാരി മുന്‍ മാനേജര്‍ ഓതറ ആയക്കോട്ട് പീടികയില്‍ ഫാ. പി.വി എബ്രഹാം (…