▶️ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ അമേരിക്കയില്‍ നിന്ന് വിദഗ്‌ധോപദേശം തേടി

0 second read
0
143

കൊച്ചി▪️ ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കന്‍ ഫയര്‍ ഡിപ്പാര്‍ട്‌മെന്റിന്റെ വിദഗ്‌ധോപദേശം തേടി.

ന്യൂയോര്‍ക് ഫയര്‍ ഡെപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലിയുമായി ബന്ധപ്പെട്ടവര്‍ ചര്‍ച്ച നടത്തി. നിലവിലെ തീ അണയ്ക്കല്‍ രീതി ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു.

തീ അണച്ച മേഖലകളില്‍ ജാഗ്രത വേണണെന്നും നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമന്‍ ( ഐ.ഐ.ടി ഗാന്ധിനഗര്‍) എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ജോര്‍ജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.

അതേസമയം, ബ്രഹ്മപുരത്തെ തീപിടിത്തത്തിലും മാലിന്യസംസ്‌കരണത്തിലും ഉത്തരവാദിത്തമില്ലെന്ന് കൈ കഴുകി സോണ്‍ട കമ്പനി. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ മാലിന്യസംസ്‌കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോണ്‍ട കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ബയോ മൈനിംഗ്, കാപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്‌കരണം എന്നിവ മാത്രമാണ് കമ്പനിയുടെ ഉത്തരവാദിത്തം. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണവും പ്ലാസ്റ്റിക് സംസ്‌കരണവും സോണ്‍ട കൈകാര്യം ചെയ്യേണ്ടതല്ലെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണം മാലിന്യങ്ങളില്‍ നിന്നുള്ള മീഥേന്‍ ബഹിര്‍ഗമനവും കനത്ത ചൂടുമാണെന്നും സോണ്‍ട പറയുന്നു. 2021 സെപ്റ്റംബര്‍ ആറിനാണ് കൊച്ചി കോര്‍പ്പറേഷനുമായി കരാറിലെത്തിയതെന്നും 2022 ജനുവരി 21 നാണ് ആദ്യമായി സൈറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നും സോണ്‍ട വ്യക്തമാക്കുന്നു.

ഫെബ്രുവരിയിലും മാര്‍ച്ചിലുമായി കോര്‍പ്പറേഷന്‍ അയച്ചുവെന്ന് പറയുന്ന കത്തുകള്‍ കിട്ടിയിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിയുന്നത്. സര്‍ക്കാരിന്റെ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും സോണ്‍ട വ്യക്തമാക്കുന്നു.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; പിന്നാലെ സ്റ്റേഷന്‍ ജാമ്യം

കൊച്ചി▪️ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രക…