
ചെങ്ങന്നൂര്‍ ▪️സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലിരുന്ന വിമുക്തഭടന്‍ മരിച്ചു.
ചെന്നിത്തല സി.എസ്.ഡി കാന്റീന്‍ ഉദ്യോഗസ്ഥന്‍ പെണ്ണുക്കര കള്ളോട്ടുതറയില്‍ കെ.ആര്‍. വിജയകുമാര്‍ (57) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 7:30ന് ജോലിക്കായി സ്‌കൂട്ടറില്‍ പോകുന്ന വഴി സി.എസ്.ഡി കാന്റീനിന് സമീപത്ത് വെച്ച് നെഞ്ചു വേദനയെത്തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മരത്തിലിടിക്കുകയായിരുന്നു.
പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജയകുമാര്‍ ഇന്നു വൈകിട്ട് 4 :30 നാണു മരിച്ചത്. സംസ്‌കാരം പിന്നീട്.
പരേതനായ രാഘവകുറുപ്പിന്റെയും രാജമ്മയുടെയും മകനാണ്. ഭാര്യ: ഹരിപ്പാട് ചീരങ്കാവ് പുതുപ്പുരയ്ക്കല്‍ ബിന്ദു.
മക്കള്‍: ഭവ്യ വി.കുമാര്‍, ഭരത് വി. കുമാര്‍.