
ഇസ്രായേലില്‍ കൃഷി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അയച്ച സംഘത്തില്‍ നിന്ന് കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ കടന്നു കളഞ്ഞതിനു പിന്നാലെയാണ് പുതിയ സംഭവം
തിരുവനന്തപുരം▪️ തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സി മുഖേനെ ജെറുസലേം സന്ദര്‍ശനത്തിന് പോയ വിശ്വാസി സംഘത്തില്‍ നിന്ന് ആറു പേര്‍ ബോധപൂര്‍വം കടന്നുകളഞ്ഞു.
ഈ മാസം എട്ടിനാണ് കേരളത്തില്‍ നിന്നു പോയ 26 അംഗ തീര്‍ത്ഥാടക സംഘത്തില്‍ നിന്ന് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ കാണാതായത്. സംഭവത്തില്‍ യാത്രയ്ക്ക് നേതൃത്വം നല്‍കിയ ഫാദര്‍ ജോഷ്വാ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കി.
കടന്നവര്‍ക്ക് വലിയ സ്വാധീനമുണ്ടെങ്കിലേ പലസ്തീനില്‍ നിന്ന് ഇസ്രയേലിലേക്ക് പോകാന്‍ കഴിയൂ. പോലീസില്‍ നിന്ന് ശക്തമായ നിയമനടപടി പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചിരുന്നത്. 2006 മുതല്‍ ഈ പുരോഹിതന്‍ വിശുദ്ധ നാട്ടിലേക്ക് തീര്‍ഥാടകയാത്രകള്‍ നടത്തിവരുന്നുണ്ട്.
പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ സംഘത്തില്‍ നിന്ന് അപ്രത്യക്ഷരായത്. ഫെബ്രുവരി 11നാണ് സംഘം ഇസ്രയേലില്‍ എത്തിയത്. 14ന് എന്‍കരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍വെച്ച് മൂന്നു പേരെയും 15ന് പുലര്‍ച്ചെ ബെത്‌ലഹേമിലെ ഹോട്ടലില്‍ നിന്ന് മൂന്നു പേരെയും കാണാതാവുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് ഇസ്രയേലിലെ ഇന്ത്യന്‍ എംബസിക്കു കത്തു നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വിസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യം.