
ഐപിഎല്‍ 2023ന്റെ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.
മാര്‍ച്ച് 31നാണ് സീസണിലെ ആദ്യ മത്സരം. രണ്ടാം ദിവസം പഞ്ചാബ് കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെയും നേരിടും.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക.
2022ല്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ കിരീടം നേടിയത്.
2023ല്‍ 12 വേദികളിലായി ഐപിഎല്‍ മത്സരങ്ങള്‍ നടക്കും, പത്ത് ഹോം വേദികള്‍ക്ക് പുറമെ ധര്‍മശാലയിലും ഗുവാഹത്തിയിലും മത്സരങ്ങള്‍ നടക്കും.
അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ വരുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റന്‍സുമാണ്.
ഐപിഎല്‍ 2023ലെ ആദ്യ അഞ്ച് മത്സരങ്ങള്‍ ഇങ്ങനെ:
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് Vs ഗുജറാത്ത് ടൈറ്റന്‍സ് – മാര്‍ച്ച് 31.
പഞ്ചാബ് കിംഗ്‌സ് Vs കൊല്‍ക്കത്ത നൈറ്റ് റൈഡ്‌സ് – ഏപ്രില്‍ 1.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് Vs ഡല്‍ഹി ക്യാപിറ്റല്‍സ് – ഏപ്രില്‍ 1.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് Vs രാജസ്ഥാന്‍ റോയല്‍സ് – ഏപ്രില്‍ 2.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ Vs മുംബൈ ഇന്ത്യന്‍സ് – ഏപ്രില്‍ 2
മെയ് 21നാണ് അവസാന ലീഗ് മത്സരം.18 ഡബിള്‍ ഹെഡറുകള്‍ ഉള്‍പ്പെടെ ആകെ 70 ലീഗ് മത്സരങ്ങളാണ് നടക്കുക. ഓരോ ടീമും ഏഴ് ഹോം മത്സരങ്ങളും എവേ മത്സരങ്ങളും വീതം കളിക്കും.
2019ന് ശേഷം ഇന്ത്യയില്‍ ഹോംഎവേ ശൈലിയിലേക്ക് തിരിച്ചെത്തുകയാണ് ഐപിഎല്‍. വനിതാ പ്രീമിയര്‍ ലീഗ് ഫൈനല്‍ കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്ലിന് തുടക്കമാവുക. മെയ് 28ന് ഐപിഎല്‍ കലാശപ്പോരിനും അഹമ്മദാബാദ് സ്‌റ്റേഡിയമാവും വേദിയാവുക.