▶️ഇന്ധന സെസിന് നിര്‍ബന്ധിതമാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കല്‍ നയങ്ങള്‍: മുഖ്യമന്ത്രി

2 second read
0
137

തിരുവനന്തപുരം ▪️ കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കല്‍ നയങ്ങളാണ് ഇന്ധന സെസിന് നിര്‍ബന്ധിതമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന കോലാഹലങ്ങള്‍ ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ല. കേരളം കടക്കെടിയിലാണെന്നതും ധൂര്‍ത്തുണ്ടെന്നതും അടിസ്ഥാനരഹിതമായ പ്രചാരണമാണ്. കേരളത്തിന്റെ ധനകാര്യ സ്ഥിതി വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി

2020-21 ല്‍ കടം കുറയുകയാണ് ഉണ്ടായത്. നാല് വര്‍ഷ കാലയളവില്‍ 2.46 ശതമാനം കടം കുറഞ്ഞു. കൊവിഡ് കാലത്ത് ജീവനും ജീവനോപാധിയും നിലനിര്‍ത്താന്‍ സര്‍ക്കാരിന് അധിക ചെലവ് വന്നു. അസാധാരണ സാമ്പത്തിക സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

ഈ കാലത്താണ് കടം 38.5 ശതമാനത്തിലേക്ക് ഉയര്‍ന്നത്. കേരളത്തില്‍ മാത്രമല്ല എല്ലായിടത്തും ഇതായിരുന്നു സ്ഥിതി. കൊവിഡ് കാലത്ത് ജനോപകാരപ്രദമായ കാര്യത്തിന് വായ്പയെടുത്തത് മഹാഅപരാധമായാണ് ചിത്രീകരിച്ചത്.

കേരളത്തിന് വരവില്ല എന്നതായിരുന്നു കുപ്രചാരണം. നികുതി കൊള്ള എന്നത് പുതിയ അടവാണ്. കടത്തിന്റെ വളര്‍ച്ച 10.33 ശതമാനമായി കുറഞ്ഞു. ജനങ്ങളുടെ യുക്തിക്ക് നേരെ തല്‍പ്പരകക്ഷികള്‍ വച്ച കെണിയില്‍ ജനങ്ങള്‍ വീഴില്ല. വരുമാനം വര്‍ധിക്കുകയാണ് ചെയ്തത്. തനത് നികുതിയുടെ വളര്‍ച്ച 20 ശതമാനത്തില്‍ കൂടുതലാണ്.

ജി.എസ്. ടി വരുമാനത്തിന്റെ വളര്‍ച്ചാ നിരക്ക് 25 ശതമാനത്തിന് മുകളിലാണ്. നികുതി പിരിവ് നടക്കുന്നില്ലെന്നത് അടിസ്ഥാന രഹിതമായ ആരോപണം. കേന്ദ്രത്തിന്റെ നിലപാട് മാത്രമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സംസ്ഥാനത്തെ ധനകമ്മി 4.1 ശതമാനമാണ്. വാര്‍ഷിക വായ്പാ പരിധിയില്‍ വെട്ടിക്കുറവ് വരുത്തുകയാണ്. 3.5 ശതമാനം വായ്പാ പരിധി വീണ്ടും വെട്ടിക്കുറയ്ക്കുകയാണ്.

സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കുകയാണ്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കി. കേന്ദ്ര നയങ്ങളെക്കുറിച്ച് പറയാന്‍ കോണ്‍ഗ്രസിനും യു ഡി എഫിനും എന്താണ് പ്രയാസം. കിഫ്ബി വഴിയുള്ള വികസനം യുഡിഎഫ് എം എല്‍ എമാരുടെ മണ്ഡലങ്ങളിലുമുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.


 

 

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; പിന്നാലെ സ്റ്റേഷന്‍ ജാമ്യം

കൊച്ചി▪️ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രക…