▶️എയര്‍ ആംബുലന്‍സ് കണ്ണൂരിലെത്തി; 14 സ്ഥലങ്ങളില്‍ ആദരാഞ്ജലി

0 second read
0
327

കണ്ണൂര്‍: അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്നും കണ്ണൂരിലെത്തി.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനുള്‍പ്പെടെയുളള നേതാക്കള്‍ മൃതദേഹം വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരി ടൗണ്‍ഹാളിലേക്ക് വിലാപയാത്രയായാണ് മൃതദേഹം എത്തിക്കുക.

വിലാപയാത്ര കടന്നു പോകുന്ന 14 കേന്ദ്രങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്.

മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക.

തലശ്ശേരി ടൗണ്‍ഹാളില്‍ രാത്രി 12 വരെ പൊതുദര്‍ശനമുണ്ടാകും.
തിങ്കളാഴ്ച പത്ത് മണി മുതല്‍ മാടപ്പീടികയിലെ അദ്ദേഹത്തിന്റെ വസതിയിലും 11 മണിക്ക് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും. പാര്‍ട്ടി ഓഫിസിലേക്കുള്ള വിലാപയാത്രയ്ക്കിടയിലും വാഹനത്തില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കും.

പയ്യാമ്പലത്തെ സംസ്‌കാര ചടങ്ങില്‍ ബന്ധുക്കളും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മന്ത്രിമാരും മാത്രമാണ് പങ്കെടുക്കുക. കോടിയേരിക്ക് ആദരമര്‍പ്പിക്കാനായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും നാളെ കേരളത്തിലെത്തും. അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സീതാറാം യെച്ചൂരി അനുസ്മരിച്ചു.

കോടിയേരിയുടെ വിയോഗം ഇടത് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും ശക്തനായ നേതാവായിരുന്നു കോടിയേരിയെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും അനുസ്മരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് കോടിയേരിയുടെ വേര്‍പാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററും അനുസ്മരിച്ചിരുന്നു.

 

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; പിന്നാലെ സ്റ്റേഷന്‍ ജാമ്യം

കൊച്ചി▪️ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രക…