
ചെങ്ങന്നൂര്‍▪️ബുധനൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂസ് പേപ്പര്‍ ചലഞ്ചില്‍ അശരണര്‍ക്ക് കൈത്താങ്ങ്.
എന്‍.എസ്.എസ് യൂണിറ്റ് ക്യാമ്പിന്റെ ഭാഗമായി ആല, ബുധനൂര്‍ പഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ച പഴയ പത്രം വിറ്റാണ് രണ്ട് പേര്‍ക്ക് സഹായം നല്‍കിയത്.
തയ്യല്‍ മെഷീന്റെയും വീല്‍ ചെയറിന്റെയും വിതരണ ഉത്ഘാടനം ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ആര്‍ മോഹനന്‍ നിര്‍വ്വഹിച്ചു.
എന്‍.എസ്.എസ് പോഗ്രം ഓഫീസര്‍ റജി ജോയി അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സ്മിത, എന്‍.എസ്.എസ് വാളണ്ടിയറിന്‍മാരായ അജ്ഞന ജ്യോതിഷ് കൃഷ്ണ, വാര്‍ഡ് അംഗം ഉഷാകുമാരി, ഗാര്‍ലിയര്‍, പൗര്‍ണ്ണമി രാജേഷ് സുമ, ബിനോജി, ഹരി പാണുവേലി എന്നിവര്‍ പ്രസംഗിച്ചു.
ആല, ബുധനൂര്‍ പഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ച പഴയ പത്രങ്ങളും വിനോദയാത്രയുടെ മിച്ചം തുകയുമാണ് സേവനത്തിനായി ഉപയോഗിച്ചതെന്ന് എന്‍എസ്എസ് വാളണ്ടറിയര്‍ അഞ്ജലി പറഞ്ഞു.