
പാലാ ▪️കൊല്ലപ്പള്ളി വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണ അന്ത്യം.
ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളേജ് ഒന്നാം വര്‍ഷ ഇലക്ടോണിക്‌സ് വിദ്യാര്‍ഥി പത്താനപുരം നടുക്കുന്ന് അസ്‌ന മന്‍സില്‍ അസ് ലം അയൂബ് (18) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നോടെ ആയിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് യശ്വന്ത് മനോജിനെ ഗുരുതര പരിക്കുകളോടെ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ട ഇല്ലിക്കല്‍കല്ല് വിനോദസഞ്ചാര കേന്ദ്രത്തില്‍ പോയി ഇരുവരും തിരിച്ചു വരുമ്പാേഴാണ് അപകടം ഉണ്ടായത്. അസ് ലം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഇരുവരും സഞ്ചരിച്ച വൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.