▶️സാംസ്‌കാരിക വകുപ്പ് ചേര്‍ത്തലയില്‍ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

0 second read
0
144

ആലപ്പുഴ ▪️സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്തവര്‍ഷം ചേര്‍ത്തലയില്‍ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.

ടൂറിസം സാധ്യതകളെ കൂടി പ്രയോജനപ്പെടുത്തിയാകും 10 ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റ് സംഘടിപ്പിക്കുക.

തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാകുളത്ത് നിര്‍മ്മിച്ച വഴിയിടം’ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ എന്ന പേരില്‍ ടേക്ക് എ ബ്രേക്ക് എന്ന പ്രോജക്ട് ആരംഭിച്ചത്. വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനും മറ്റുമായി കേരളത്തില്‍ നൂറുകണക്കിന് ഇടങ്ങളാണ് ആരംഭിക്കാനായത്.

നമ്മുടെ നാടിന് പുറത്തുനിന്നു വരുന്നവര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്ന ഒരു സംവിധാനം കൂടി ഏര്‍പ്പെടുത്തുമ്പോള്‍ കേരളത്തെ ടൂറിസത്തിന്റെ കേന്ദ്രമായി മാറ്റുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കാര്‍ഷിക, മത്സ്യ മേഖലകള്‍, തുടങ്ങി എല്ലാ രംഗത്തും കേരളം പുരോഗതി കൈവരിക്കുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ആറുവരി ദേശീയപാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ദേശീയപാതയായിരിക്കും അതെന്നും മന്ത്രി പറഞ്ഞു.

ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ തണ്ണീര്‍മുക്കത്ത് സാധിക്കുമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പോളയില്‍ നിന്ന് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.

എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ഹരിതകര്‍മ സേനയ്ക്കുള്ള ട്രോളിയുടെ വിതരണോദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ നിര്‍വഹിച്ചു.

ജില്ല പഞ്ചായത്ത് അംഗം പി.എസ്. ഷാജി കുടുംബശ്രീ യൂണിറ്റുകളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള, വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി. പണിക്കര്‍, സെക്രട്ടറി പി.പി. ഉദയസിംഹന്‍, സ്റ്റാഡന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫുഡ് കോര്‍ട്ട്, വിശ്രമ കേന്ദ്രം, മൂലയൂട്ടല്‍ കേന്ദ്രം, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളാണ് 1165 ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടത്തിലുള്ളത്.

2000 ചതുരശ്ര അടി പാര്‍ക്കിംഗ് സ്ഥലവുമുണ്ട്. 30 ലക്ഷം രൂപ ചെലവിലാണിത് നിര്‍മിച്ചിട്ടുള്ളത്. പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടത്തിന്റെ നിര്‍മാണം.

Load More Related Articles
Load More By News Desk
Load More In LOCAL NEWS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; പിന്നാലെ സ്റ്റേഷന്‍ ജാമ്യം

കൊച്ചി▪️ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രക…