▶️രാഹുല്‍ ഗാന്ധിക്കെതിരായ സുരേന്ദ്രന്റെ ട്വീറ്റ്; ‘ലൈക്ക്’ ചെയ്ത് അനില്‍ ആന്റണി

0 second read
0
351

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ട്വീറ്റിന് അനില്‍ ആന്റണിയുടെ ‘ലൈക്ക്’.

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ച ട്വീറ്റാണ് അനില്‍ ആന്റണി ലൈക്ക് ചെയ്തത്. രാഹുല്‍ഗാന്ധിയും കൂട്ടരും ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരാണെന്നാണ് സുരേന്ദ്രന്റെ ട്വീറ്റ്.

ബിബിസിക്കെതിരായ അനില്‍ ആന്റണിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ വിമര്‍ശനം.

ബിബിസിക്കെതിരെ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി വീണ്ടും ഇന്ന് രംഗത്ത് വന്നിരുന്നു. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും, ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്തിട്ടുണ്ട് എന്നും അനില്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനെ കൂടാതെ ജയ്‌റാം രമേശ്, സുപ്രിയ ഷിന്റെ തുടങ്ങിയ നേതാക്കളെ ടാഗ് ചെയ്താണ് അനില്‍ ആന്റണിയുടെ ട്വീറ്റ്. ബിബിസി ഡോക്യുമെന്ററിയെ അനുകൂലിച്ച കോണ്‍ഗ്രസ് നിലപാടിനെ പരിഹസിച്ചുകൊണ്ടാണ് അനില്‍ ആന്റണിയുടെ പുതിയ ട്വീറ്റ്.

 

Load More Related Articles

Check Also

▶️പൂരാവേശത്തില്‍ തൃശൂര്‍: വര്‍ണ്ണ വിസ്മയമായി സാമ്പിള്‍ വെടിക്കെട്ട്

തൃശൂര്‍▪️ വര്‍ണങ്ങള്‍ വാരിവിതറി തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിന് തുടക്കം. തിരു…