
ചെങ്ങന്നൂര്‍ ▪️ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള 87ഓളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഇദംപ്രഥമമായി ഒരു സാങ്കേതിക-സാംസ്‌കാരിക-സംരംഭകത്വ മേള ‘ഐഎച്ച്ആര്‍ഡി തരംഗ്-’23 ചെങ്ങന്നൂര്‍ എന്‍ജിനീിയറിംഗ് കോളേജില്‍ ഫെബ്രുവരി 2 മുതല്‍ 5 വരെ നടക്കും.
സ്‌കൂളുകള്‍, പോളിടെക്‌നിക്കുകള്‍, അപ്ലൈഡ് സയന്‍സ് കോളേജുകള്‍, എന്‍ജിനീയറിങ് കോളേജുകള്‍ മറ്റിതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളില്‍ നിന്നുമായി ഏകദേശം 30,000ത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കേരളത്തിലെ പ്രഥമ സാങ്കേതിക-സാംസ്‌കാരിക-സംരംഭകത്വ മേളയാണിത്.
ഇതിന്റെ ഭാഗമായി 26ന് കേരളത്തിലെ പതിനാലു ജില്ലകളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫ്‌ളാഷ് മോബ് നടത്തുന്നു.