ചങ്ങാനാശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. മൃതദേഹം വീടിനു പിന്നിലെ ഷെഡില്‍ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി.
കോണ്‍ക്രീറ്റ് പാളികള്‍ തുരന്നാണ് മൃതദേഹം പൊലീസ് പുറത്തെടുത്തത്. കഴിഞ്ഞദിവസം കാണാതായ ആലപ്പുഴ സ്വദേശി ബിന്ദു കുമാറിനു വേണ്ടി നടത്തിയ തെരച്ചിലിനു ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങനാശേരിയിലെ മുത്തു കുമാറിന്റെ വീട്ടിലാണ് ദൃശ്യം മോഡല്‍ കൊലപാതകം.
യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടതായി സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചങ്ങനാശേരി എസി റോഡില്‍ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിന്റെ തറ തുറന്ന് പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആലപ്പുഴ കൈതത്തില്‍ സ്വദേശി ബിന്ദു കുമാറിനെയാണ് കാണാതായത്.
കഴിഞ്ഞ 26നാണ് കാണാതായത്. പരിശോധന നടക്കുന്ന വീട്ടില്‍ കഴിഞ്ഞദിവസം നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിരുന്നു.
അന്വേഷണത്തിനൊടുവില്‍ ബിന്ദു കുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടില്‍ നിന്നും കണ്ടെത്തിയത് അന്വേഷണത്തില്‍ നിര്‍ണായകമായി. ബൈക്ക് അപകടത്തില്‍പ്പെട്ടതാണോയെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചു മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാര്‍ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്.