
ചെങ്ങന്നൂര്‍ ▪️കാറിടിച്ച് കാല്‍നടയാത്രക്കാരനായ വൃദ്ധന്‍ മരിച്ചു.
കല്ലിശ്ശേരി മഴുക്കീര്‍ മാരാമുറ്റത്തില്‍ നാണു (84) ആണ് മരിച്ചത്.
കല്ലിശ്ശേരി പറയനാകുഴി പാലത്തിന് സമീപം ഇന്ന് രാവിലെ 6.15ഓടെയാണ് അപകടം.
രാവിലെ നടക്കാനിറങ്ങിയ ഇദ്ദേഹത്തെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചങ്കിലും മരണപ്പെട്ടു. ചെങ്ങന്നൂർ പൊലിസ് മേൽ നടപടി സ്വീകരിച്ചു.
സംസ്‌കാരം നാളെ (തിങ്കള്‍) ഉച്ചയ്ക്ക് 12ന് നടക്കും.
ഭാര്യ പരേതയായ സരോജിനി
മക്കള്‍: സുധ, സുമ, സുരേഷ്, സുഭാഷ്, സുനില്‍
മരുമക്കള്‍: സദന്‍, മുരളി, ജയ, മഞ്ജു