ചെങ്ങന്നൂര്‍: ആനത്താറ്റ് പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ മോഷണം പെരുകുന്നു.
കൃഷിയിടങ്ങളിലെ മരിച്ചീനി, വാഴക്കുലകള്‍, തേങ്ങ എന്നിവയാണ് രാത്രികാലങ്ങളില്‍ വ്യാപകമായി മോഷ്ടിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രൊവിഡന്റ്‌സ് എന്‍ജിനിയറിംഗ് കോളേജിന് കിഴക്കായുള്ള പ്രദേശങ്ങളിലാണ് മോഷണം തുടരുന്നത്. ആള്‍താമസമില്ലാത്ത വസ്തുവിലെ കാര്‍ഷിക വിളകളാണ് പതിവായി മോഷ്ടിക്കുന്നത്. മരച്ചീനികള്‍ പിഴുതെടുത്ത ശേഷം കമ്പുകള്‍ സുരക്ഷിതമായി അടുക്കിവച്ച ശേഷമാണ് മോഷ്ടാക്കള്‍ മടങ്ങുന്നത്.
ഈ പ്രദേശങ്ങളില്‍ രാത്രിയില്‍ മദ്യപാനികളുടെ ശല്യവും വര്‍ദ്ധിച്ചിട്ടുണ്ട്. അടിയന്തിരമായി പോലീസിന്റെ രാത്രികാല പട്രോളിംഗ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.