
ചെങ്ങന്നൂര്‍ ▪️2.146 കിലോ ഗഞ്ചാവുമായി നേപ്പാള്‍ സ്വദേശിയുള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍.
1.046 കിലോ ഗഞ്ചാവുമായി കുറ്റൂര്‍ സ്വദേശി സതീഷ് (37), 1.1 കിലോ ഗഞ്ചാവുമായി നേപ്പാള്‍ സ്വദേശി ടിക്കാറാം പൊഖ്രറല്‍ (26), മുളക്കുഴ സ്വദേശി ശ്രീകുമാര്‍ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എക്‌സൈസ് സ്‌ട്രൈക്കിങ് ഫോഴ്‌സിന്റെ ഭാഗമായി ചെങ്ങന്നൂര്‍ റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ചെങ്ങന്നൂര്‍ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെപി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടുകേസുകളിലായി ഇവരെ പിടികൂടിയത്.
പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി. രാജീവ്, അജീഷ്‌കുമാര്‍, ജി. ശ്യാം, ജി. ദീപു, വി. വിനീത്, എച്ച്. താജുദ്ദീന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ബി. വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
മദ്യം മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ വിളിക്കൂ. 0479-2451818