
മാവേലിക്കര ▪️ലഹരി കടത്തലുകാരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനുള്ള പിഐടി എന്‍ഡിപിഎസ് ആക്ട് 1988 പ്രകാരം ആലപ്പുഴ ജില്ലയിലെ ആദ്യ അറസ്റ്റ്.
കുപ്രസിദ്ധ ഗുണ്ടയും 30 കിലോ ഗഞ്ചാവ് കേസില്‍ വിചാരണ തടവില്‍ കഴയുന്ന ആളുമായ മാവേലിക്കര പോനകം എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മന്‍ തോമസ് (42) ആണ് കരുതല്‍ തടങ്കലില്‍ ആയത്.
മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വച്ച് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി്.
2020 ഡിസംബര്‍ 28ന് 30 കിലോ ഗഞ്ചാവ് പിടികൂടിയ കേസില്‍ ലിജു ഉമ്മന്‍ എറണാകുളത്ത് നിന്നുമാണ് പിടിയിലായത്. അന്നുമുതല്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയാണ്.
പിഐടി എന്‍ഡിപിഎസ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ ചെങ്ങന്നൂര്‍ ഡിവൈഎസ് പി ഡോ. ആര്‍. ജോസിന്റെ മേല്‍നോട്ടത്തില്‍ മാവേലിക്കര സിഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് നിലവിലെ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നവിര്‍ സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ച് ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയാണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ ഉത്തരവ് പ്രകാരം അറസ്റ്റ് മുതല്‍ ഒരു വര്‍ഷം വരെയാണ് തടങ്കലില്‍ പാര്‍പ്പിക്കുന്നത്. ഗഞ്ചാവ് മാഫിയക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍ .
3 ഗഞ്ചാവ് കേസുകള്‍, 2 കൊലപാതകങ്ങള്‍, നിരവധി വധശ്രമ കേസുകള്‍ ഉള്‍പ്പെടെ 45 ല്‍ അധികം കേസുകളില്‍ പ്രതിയാണ് ലിജു ഉമ്മന്‍.
ഇയാളുടെ വാഹനങ്ങള്‍ കണ്ടുകെട്ടുകയും, മുന്‍ കേസുകളിലെ ജാമ്യം റദ്ദു ചെയ്യുകയും ചെയ്തിരുന്നു. ഇയാളുടെ കൂട്ടു പ്രതികള്‍ക്കെതിരെയും സമാന നടപടികള്‍ സ്വീകരിക്കുന്നതാണ്.