കോട്ടയം: ഒക്ടോബര്‍ 2 ഞായറാഴ്ച പ്രവര്‍ത്തി ദിവസമായി മാറ്റുവാനുള്ള സര്‍ക്കാര്‍ തീരുമാനം തികച്ചും പ്രതിഷേധാര്‍ഹമാണന്നും തീരുമാനം പിന്‍വലിക്കണമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗ്ഗീസ്.
ക്രൈസ്തവ ദേവാലയങ്ങളില്‍ ആരാധന ക്രമീകരിക്കപ്പെടുന്ന ദിവസമാണ് ഞായര്‍ എന്നത് ഏവര്‍ക്കും ബോധ്യം ഉള്ളതാണ്.
ഈ അടുത്തകാലത്തായി പൊതുപരീക്ഷകളും മറ്റും ഞായറാഴ്ച ക്രമീകരിക്കുന്ന ഒരു പ്രവണത ആരംഭിച്ചപ്പോള്‍ തന്നെ ക്രൈസ്തവസഭകള്‍ അവരുടെ ആശങ്കകള്‍ ബന്ധപ്പെട്ട അധികാരികളോട് പങ്കുവെച്ചിരുന്നതാണ്.
എന്നാല്‍ അവയെ നിഷ്‌കരുണം തള്ളിക്കളഞ്ഞുകൊണ്ട് ഞായറാഴ്ച ആരാധനയ്ക്കുള്ള അവകാശം കവര്‍ന്നെടുക്കുന്ന തരത്തില്‍ അധികരികള്‍ നിലപാട് കൈക്കൊള്ളുന്നത് ശരിയല്ല.
ഒക്ടോബര്‍ രണ്ട് പ്രവര്‍ത്തി ദിനം ആക്കിയ തീരുമാനം പുന പരിശോധിച്ചു സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.